Uncategorized
ഐ ലീഗിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഗോകുലം കേരള FC ഇന്നിറങ്ങും; എതിരാളികൾ ഡൽഹി എഫ്സി
ഐ ലീഗ് ഫുട്ബോളിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്സി ഇന്നിറങ്ങും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന എവേ പോരാട്ടത്തിൽ ഡൽഹി എഫ്സിയാണ് എതിരാളികൾ. മിന്നും ജയത്തോടെ സീസൺ തുടങ്ങിയ ഗോകുലം കേരള എഫ്സിക്ക് പിന്നെ നടന്ന അഞ്ച് കളിയും നിരാശയുടേതായിരുന്നു. നാല് മത്സരങ്ങളിൽ സമനിലയിൽ കുരുങ്ങിയപ്പോൾ ഒന്നിൽ തോറ്റു.ഏഴ് പോയിന്റോടെ ഏഴാം സ്ഥാനത്താണ് നിലവിൽ മുൻ ചാമ്പ്യന്മാർ. ഇടവേള കഴിഞ്ഞെത്തുന്ന ലീഗിൽ ജയമില്ലാത്ത കാലത്തിനും ഇടവേള നൽകാമെന്ന പ്രതീക്ഷയിലാണ് ഡൽഹി എഫ്സിക്കെതിരെ മലബാറിയൻസ് ബൂട്ടുകെട്ടുന്നത്. അവസരങ്ങൾ മുതലെടുക്കാനാകാത്ത മുന്നേറ്റനിരയും പ്രതിരോധത്തിലെ പാളിച്ചകളും ഒരുപോലെ തിരിച്ചടിയാവുന്നുണ്ട് ഗോകുലത്തിന്. അഞ്ച് ഗോളടിച്ചപ്പോൾ അത്ര തന്നെ ഗോളാണ് ടീം വഴങ്ങിയത്.