ഈ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ വേണ്ടത് 15 കോടി; എസ്എംഎ ബാധിച്ച അഥര്‍വിനായി കൈകോര്‍ക്കാം
ചികിത്സ സഹായം അഭ്യര്‍ത്ഥിച്ച് സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച രണ്ട് വയസുകാരന്റെ കുടുംബം. ചെറായി സ്വദേശികളായ സജിത്ത് – നയന ദമ്പതികളുടെ മകന് അഥര്‍വിനാണ് എസ്എംഎ രോഗം സ്ഥിരീകരിച്ചത്.സ്കൂളില്‍ പോണം, പുറത്ത് പോയി കൂട്ടുകാര്‍ക്കൊപ്പം കളിക്കണം എന്നിങ്ങനെ ഒരുപാട് ആഗ്രഹങ്ങളുള്ള കുഞ്ഞുമനസിനെയാണ് രോഗം തളര്‍ത്തിയത്. എസ്എംഎ എന്ന അപൂര്‍വ രോഗത്തിന്റെ ചികിത്സയുടെ ചെലവുകള്‍ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറത്താണ്. ആശുപത്രിയും – വീടുമായി ഒതുങ്ങുകയാണ് രണ്ട് വയസുകാരന്. പിതാവ് സജിത്തിന്റെ വരുമാനത്തിലാണ് ചികിത്സയും കുടുംബ ചെലവും മുന്നോട്ട് പോകുന്നത്.അഥര്‍വ്വിന്റെ മരുന്നിന് 15 കോടി രൂപ വില വരും. ഈ കുടുംബത്തിന് സങ്കല്‍പ്പിക്കാനാകാത്ത തുകയാണിത്. സുമനസുകളുടെ കനിവ് തേടുകയാണ് കുടുംബം. ഭിന്നശേഷിക്കാരനായ ഒരാള്‍ കൂടിയുണ്ട് കുടുംബത്തില്‍. പ്രതിസന്ധിയുടെ കയത്തിലാണ് ഇവര്‍. നിങ്ങളുടെ ചെറിയ സാഹയംപോലും ഇവര്‍ക്ക് വല്യ ആശ്വാസം ആകും.