Uncategorized
എസ്എസ്എൽസി തുല്യതാ പരീക്ഷയിൽ വിജയം നേടിയ മാധവി അമ്മയെ അനുമോദിച്ചു
കാക്കയങ്ങാട്: കേരള സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കാക്കയങ്ങാട് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി തുല്യതാ പരീക്ഷയിൽ വിജയം നേടിയ മാധവി അമ്മയെ അനുമോദിച്ചു. കക്കയങ്ങാട് വയോജന വിശ്രമ മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങ് എസ് സി എഫ് ഡബ്ലിയു എ മേഖല സെക്രട്ടറി എം ആർ വിജയൻ ഉദ്ഘാടനം ചെയ്തു. ബാബു ജോസഫ്, പി വി ബാലൻ, സി ഗോപി തുടങ്ങിയവർ പങ്കെടുത്തു.