മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 105 മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും ജനുവരി- 10ന് നടക്കും
പേരാവൂർ: മണത്തണ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ 105-മത് വാർഷികാഘോഷവും, സുദീർഘമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധാപകൻ ജോഷി തോമസിനുള്ള യാത്രയയപ്പ് സമ്മേളനവും ജനുവരി 10-ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പേരാവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രണ്ടു മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്യും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരി അമൃത കേളകം മുഖ്യാതിഥിയാകും. സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകൻ ജോഷി തോമസിനെ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാൽ ആദരിക്കും.
ശാസ്ത്രമേളയിൽ വിജയികളായവരെ
ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോയും, കായിക മേളയിലെ വിജയികളെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീതി ലതയും, കലാമേള വിജയികളെ പഞ്ചായത്ത് അംഗം ബേബി സോജയും, അക്കാദമിക വിജയികളെ പഞ്ചായത്ത് അംഗം യു.വി അനിൽകുമാറും അനുമോദിക്കും. ചിത്രകലാ എൻഡോവ്മെൻ്റ് ടി.എം.തുളസീധരനും, കായിക എൻഡോവ്മെൻ്റ് സി.വി.അമർനാഥും വിതരണം ചെയ്യും.