Uncategorized
ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി; വി നാരായണന്‍ പുതിയ ചെയര്‍മാന്‍
ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി. ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി വി.നാരായണനെ നിയമിച്ചു. വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടറാണ് വി.നാരായണന്‍. ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറിയുടെയും സ്‌പേസ് കമ്മീഷന്‍ ചെയര്‍മാന്‍ ചുമതലയും നാരായണനായിരിക്കും. സ്‌പേസ് കമ്മിഷന്‍ ചെയര്‍മാന്റെ ചുമതലയും വി നാരായണന്‍ വഹിക്കും. നിലവിലെ ചെയര്‍മാന്‍ എസ് സോമനാഥ് ഈ മാസം 14ന് വിരമിക്കും. നാരായണന്‍ നാഗര്‍കോവില്‍ സ്വദേശിയാണ്. പഠിച്ചതും ജീവിക്കുന്നതും എല്ലാം തിരുവനന്തപുരത്താണ്.