Uncategorized

ശമ്പളം വർധിപ്പിച്ചില്ല; ബൈക്ക് ഷോറൂമിൽ നിന്ന് 6 ലക്ഷം രൂപയും ക്യാമറകളും മോഷ്ടിച്ച് ജീവനക്കാരൻ

ദില്ലി: ശമ്പളം വർധിപ്പിക്കണമെന്ന അപേക്ഷ നിരസിച്ചതിനെ തുടർന്ന് ജോലിസ്ഥലത്ത് നിന്ന് 6 ലക്ഷം രൂപയും ഇലക്ട്രോണിക് വസ്തുക്കളും മോഷ്ടിച്ചയാളെ ദില്ലി പൊലീസ് പിടികൂടി. ബൈക്ക് ഷോറൂമിലാണ് മോഷണം നടന്നിട്ടുള്ളത്. 20 വയസുകാരനായ ഹസൻ ഖാൻ എന്ന യുവാവാണ് പിടിയിലായത്. പ്രതിയിൽ നിന്ന് 5 ലക്ഷം രൂപയും വിലകൂടിയ രണ്ട് ക്യാമറകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ബാക്കിയുള്ള മോഷണ വസ്തുക്കൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ദില്ലി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിചിത്ര വീർ കൂട്ടിച്ചേർത്തു.

ഡിസംബർ 31 ന് ആണ് സംഭവമുണ്ടായത്. ദില്ലിയിലെ നറൈനയിലെ ഷോറൂമിൽ നിന്ന് 6 ലക്ഷം രൂപയും നിരവധി ഇലക്ട്രോണിക് വസ്തുക്കളും മോഷണം പോയെന്ന പരാതിയിലാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. ഇതിനു ശേഷം സിസിടിവി ദൃശ്യങ്ങളുടെയും ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു.

ഒരു വർഷത്തിലേറെയായി ഷോറൂമിൽ ടെക്‌നിക്കൽ സ്റ്റാഫായി ജോലി ചെയ്യുകയാണ് ഹസൻ. മോഷണം നടത്താനായി വന്ന സമയത്ത് സ്ഥാപനത്തിലേക്കുള്ള എൻട്രി സ്വന്തം ഐഡിയിൽ നിന്നും ആകാതിരിക്കാൻ ഇയാൾ ജോലിസ്ഥലത്തെ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button