Uncategorized
മണത്തണയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.
മണത്തണ: കൊട്ടിയൂർ റോഡിൽ ആയോത്തും ചാലിന് സമീപത്താണ് അപകടമുണ്ടായത്. പേരാവൂർ മുരിങ്ങോടിയിലെ സ്റ്റാർ കാർസ് ജീവനക്കാരൻ കേളകം സ്വദേശി സമീഷ് ടി ദേവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയാണ് അപകടമുണ്ടായത്. എതിരെ വന്ന കാർ നിയന്ത്രണം വിട്ട് സമീഷിന്റെ ബൈക്കിൽ ഇരിക്കുകയായിരുന്നു. അപകടത്തിൽ സമീഷിന് സാരമായ പരിക്കുകൾ ഉണ്ട്. ബൈക്കിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. നിയന്ത്രണം നഷ്ടപ്പെട്ട കാർ ബൈക്കിൽ തട്ടി
സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. മുഖത്ത് സാരമായ പരിക്കേറ്റ സമീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണത്തണ സ്വദേശിയുടെ താണ് അപകടത്തിനിടയാക്കിയ കാർ.