Uncategorized

എച്ച്എംപിവി വെെറസിനെ പേടിക്കേണ്ടതുണ്ടോ? പ്രതിരോധ മാർഗങ്ങൾ അറിഞ്ഞിരിക്കാം

മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. നാഗ്പൂരിൽ രണ്ട് കുട്ടികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ. ലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരണം.

ഇന്ത്യയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു.

എച്ച്എംപിവി വെെറസ് അപകടകാരിയല്ല – ഡോ. ഡാനിഷ് സലീം

‘ എച്ച്എംപിവി അഥവാ ഹ്യൂമൻമെറ്റാന്യൂമോവൈറസ് നേരത്തെയുള്ള വെെറസാണ്. അഞ്ച് വയസിന് താഴേയുള്ള കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. കുട്ടികൾക്ക് എപ്പോഴെങ്കിലും എച്ച്എംപിവി വെെറസ് വന്നിട്ടുണ്ടാകും. എന്നാൽ പലരും അത് അറിയാതെ പോയിട്ടുണ്ടാകും. പണ്ട് മുതലേയുള്ള വെെറസാണ് ഇത്. അത് കൊണ്ട് തന്നെ അമിതമായി പേടിക്കേണ്ട സാഹചര്യവുമില്ല. ഇപ്പോൾ ചെെനിയിൽ ഒരിടത്ത് മാത്രം human metapneumovirus, respiratory syncytial virus ,mycoplasma , influenza a പോലുള്ള വെെറസുകൾ ഒരുമിച്ച് വന്നപ്പോൾ മരണനിരക്ക് കൂടി. 2001ലാണ് ഹ്യൂമൻമെറ്റാന്യൂമോവൈറസ് കണ്ടെത്തുന്നത്. പലർക്കും വന്ന് പോയിട്ടുള്ള വെെറസാണ് ഇത്. പനി, ചുമ, ജലദോഷം എന്നിവയാണ് ലക്ഷണങ്ങൾ. എന്നാൽ പ്രതിരോധശേഷി കുറവുള്ളവരിൽ ഈ വെെറസ് ബാധിച്ചാൽ ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇത് പേടിക്കേണ്ട കാര്യമില്ല. സമൂഹത്തിൽ പണ്ട് മുതലേയുള്ള വെെറസാണിത്…’ – അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി എമർജൻസി വിഭാഗം സീനിയർ സ്പെഷലിസ്റ്റ് ഡോ. ഡാനിഷ് സലീം പറഞ്ഞു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. മാസ്‌ക് ഉപയോഗിക്കുന്നതും കൈകളുടെ ശുചിത്വവും പ്രധാനമാണ്.
2. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക.
3. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം.
4. മുറികളിൽ ശരിയായ വായൂസഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കും.
5. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണം.
6. ധാരാളം വെള്ളം കുടിക്കണം.
7. ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button