Uncategorized
സ്കൂൾ കലോത്സവം മൂന്നാം ദിനവും ആവേശോജ്ജ്വലം; കപ്പിനായി പോരാടി കണ്ണൂരും കോഴിക്കോടും തൃശൂരും; വേദികൾ സജീവം
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ മിമിക്രി, മോണോ ആക്ട്, മൂകാഭിനയം അടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് വേദികളിൽ എത്തിയത്. പ്രവൃത്തി ദിനമായിട്ടും കാണികളുടെ മികച്ച പങ്കാളിത്തമുണ്ടായിരുന്നു എല്ലായിടത്തും. മാപ്പിളപ്പാട്ട് വേദിയിൽ വിധി നിർണ്ണയത്തിനെതിരെ പ്രതിഷേധമുണ്ടായി. പോയിൻറ് നിലയിൽ കണ്ണൂരും കോഴിക്കോടും തൃശൂരും തമ്മിൽ കടുത്ത മത്സരമാണ്. കലോത്സവത്തിലെ സൂപ്പർ ഹിറ്റ് മത്സരങ്ങൾ കാണാൻ രാവിലെ മുതൽ കാണികളുടെ ഒഴുക്കായിരുന്നു.