പേരാവൂർ താലൂക്ക് ആശുപത്രിയിലെ രാത്രികാല അത്യാഹിത വിഭാഗം പുനഃസ്ഥാപിച്ചു
പേരാവൂർ: ഡോക്ടർമാരുടെ കുറവ് കാരണം നിർത്തിവെച്ച പേരാവൂർ താലൂക്ക് ആശുപത്രിയിലെ രാത്രികാല അത്യാഹിത വിഭാഗത്തിന്റെ സേവനം പുനഃസ്ഥാപിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കെ.സുധാകരൻ അറിയിച്ചു. ഡി.എം.ഒയുമായി ബന്ധപ്പെട്ട് ഒരു താത്കാലിക ഡോക്ടറെ ഏർപ്പെടുത്തിയാണ് അത്യാഹിത വിഭാഗം ദിവസം മുഴുവനുമാക്കി
പുനഃസ്ഥാപിച്ചത്.
എന്നാൽ സൗജന്യ സേവനങ്ങളായ ആരോഗ്യകി രണം, ജനനി ശിശുസുരക്ഷാ പദ്ധതി, മെഡിസെപ്, ട്രൈബ്, ആർ.ബി.എസ്.കെ. എന്നിവയും സൗജന്യ ലാബ് സേവനങ്ങളും പുനഃസ്ഥാപിച്ചിട്ടില്ല. സൗജന്യ സേവനങ്ങൾ നിർത്തലാക്കിയതിനെതിരെ വിവിധ രാഷ്ട്രീയപ്പാർട്ടികൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മന്ത്രിക്ക് നിവേദനം നൽകി. താലൂക്ക് ആശുപത്രിയിൽ നിർത്തലാക്കിയ മുഴുവൻ സൗജന്യ സേവനങ്ങ ളും അടിയന്തരമായി പുനസ്ഥാപിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി വൈസ് പ്രസിഡന്റ്റ് സുദീപ് ജെയിംസ് മന്ത്രി വീണാജോർജിന് നിവേദനം നൽകി.