Uncategorized
ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു; തീ പടർന്നത് പ്ലാസ്റ്റിക് മാലിന്യം എടുക്കാൻ പോകുമ്പോള്‍
പത്തനംതിട്ട: പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു. ളാഹ വിളക്കുവഞ്ചിയിലായിരുന്നു സംഭവം. വാഹനം നിർത്തി ഇറങ്ങിയതിനാൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. തിരുവല്ലയിൽ നിന്നും ളാഹയിലേക്ക് പ്ലാസ്റ്റിക് മാലിന്യം എടുക്കാൻ പോകുമ്പോഴാണ് വാഹനത്തിൽ തീ പടർന്നത്. ഫയർഫോഴ്സും, പെരുനാട് പൊലീസും സ്ഥലത്തെത്തി തീയണച്ചു.