Uncategorized
ധർമ്മടം മേലൂർ ഇരട്ടക്കൊലക്കേസ്: ജീവപര്യന്തം തടവിന് ശിക്ഷിച്ച 5 സിപിഎം പ്രവർത്തകരുടെ അപ്പിൽ സുപ്രീംകോടതി തള്ളി
കണ്ണൂർ: ധർമ്മടം മേലൂർ ഇരട്ടക്കൊലപാതകക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച 5 സിപിഎം പ്രവർത്തകരുടെ അപ്പിൽ സുപ്രീംകോടതി തള്ളി. ജീവപര്യന്തം ശിക്ഷയ്ക്കെതിരെ നൽകിയ അപ്പീലാണ് തള്ളിയത്. ആർഎസ്എസ് പ്രവർത്തകരായ സുജീഷ്,സുനിൽ എന്നിവരെ വീട് ആക്രമിച്ച് വെട്ടി കൊലപ്പെടുത്തിയെന്നാണ് സിപിഎം പ്രവർത്തകർക്കെതിരായ കേസ്. 2002ലാണ് സംഭവമുണ്ടായത്. സിപിഎമ്മിൽ നിന്ന് ആർഎസ്എസിൽ ചേർന്നവരായിരുന്നു കൊല്ലപ്പെട്ടത്. സിപിഎം തലശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന പുഞ്ചയിൽ നാണുവിന്റെ ബന്ധുവായിരുന്നു കൊല്ലപ്പെട്ട യുവാക്കളിൽ ഒരാൾ.