Uncategorized
സംസ്ഥാന സ്‌കൂള്‍ കായിക മേള; സ്‌കൂളുകളെ വിലക്കിയതില്‍ വിമര്‍ശനവുമായി എഐഎസ്എഫ്
സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്‌കൂളുകളെ വിലക്കിയതില്‍ വിമര്‍ശനവുമായി എഐഎസ്എഫ്. പ്രതിഷേധം ഉയര്‍ത്തുന്ന അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണ്. മലപ്പുറം തിരുനാവായ നാവാമുകുന്ദ, എറണാകുളം കോതമംഗലം മാര്‍ ബേസില്‍ എന്നീ സ്‌കൂളുകള്‍ക്കെതിരെയുള്ള നടപടി നീതീകരിക്കാനാവില്ലെന്നും വിമര്‍ശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.