Uncategorized

ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടി തുടരുന്നു; പൊതുഭരണ വകുപ്പിലെ 31 പേർക്ക് സസ്പെൻഷൻ, കൈപ്പറ്റിയ തുക തിരിച്ചുപിടിക്കും

തിരുവനന്തപുരം: ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയവർക്കെതിരായ നടപടി തുടരുന്നു. പൊതുമരാമത്ത് വകുപ്പ് 31 പേരെ സസ്പെൻഡ് ചെയ്തു. ഇവരിൽ നിന്ന് അനധികൃതമായി കൈപ്പറ്റിയ പണം 18% പലിശ സഹിതം തിരിച്ചുപിടിക്കും. പൊതുമരാമത്ത് വകുപ്പിൽ 47 പേർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. ഇതിൽ 15 പേർ മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുകയാണ്. ഒരാൾ സർവീസിൽ നിന്ന് വിരമിച്ചിക്കുയും ചെയ്തു.

1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന ധനവകുപ്പ് കണ്ടെത്തൽ വലിയ അമ്പരപ്പുണ്ടാക്കിയിരുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥന്മാര്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ടായിരുന്നത്. കോളേജ്‌ അസിസ്‌റ്റന്‍റ് പ്രൊഫസർമാർ, ഹയർ സെക്കണ്ടറിയിലെ അധ്യാപകരും ഉൾപ്പെടെ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. രണ്ട്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലാണ്‌ ജോലി എടുക്കുന്നത്‌. ഒരാൾ പാലക്കാട്‌ ജില്ലയിലെ സർക്കാർ കോളേജിൽ ജോലി ചെയ്യുന്നു. ഹയർ സെക്കണ്ടറി അധ്യാപകരായ മൂന്നു പേരാണ്‌ പെൻഷൻ വാങ്ങുന്നത്‌. ആരോഗ്യ വകുപ്പിലാണ്‌ ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ്‌ രണ്ടാം സ്ഥാനത്ത്‌. 224 പേർ. മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും, ആയൂർവേദ വകുപ്പിൽ (ഇന്ത്യൻ സിസ്‌റ്റം ഓഫ്‌ മെഡിസിൻ) 114 പേരും, മൃഗസംരണക്ഷ വകുപ്പിൽ 74 പേരും, പൊതു മരാമത്ത്‌ വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരാണ്‌.

അതേസമയം, അച്ചടക്കനടപടിയെ സ്വാഗതം ചെയ്യുകയാണ് സർവ്വീസ് സംഘടനകൾ അറിയിച്ചു. ജീവനക്കാരെ ആകെ അടച്ചക്ഷേപ്പാക്കാതെ കുറ്റം ചെയ്തവർക്കെതിരെ നടപടി വേണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. സംഭവത്തില്‍ ഉന്നതരെ തൊടാതെയാണ് വകുപ്പുകളുടെ നീക്കം. ഇതുവരെ നടപടി എടുത്തതും നടപടിക്ക് ശുപാർശയും താഴെ തട്ടിലെ ജീവനക്കാർക്കെതിരെ മാത്രമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button