Uncategorized

കൊച്ചിലെ നൃത്ത പരിപാടി; സുരക്ഷാ നിർദേശങ്ങൾ പാലിച്ചോ എന്ന് പരിശോധിച്ചില്ല; GCDA സൈറ്റ് എഞ്ചിനിയർക്ക് സസ്പെൻഷൻ

കൊച്ചിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് ജിസിഡിഎ സൈറ്റ് എഞ്ചിനിയർക്ക് സസ്പെൻഷൻ. എസ്.എസ് ഉഷയെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കരാറിലെ സുരക്ഷാ നിർദേശങ്ങൾ പാലിച്ചോ എന്ന് പരിശോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഘാടകരായ മൃദംഗ വിഷന് ഉണ്ടായത് ഗുരുതര പിഴവാണെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള വ്യക്തമാക്കി.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ തീരുമാനം. ജിസിഡിഎ സെക്രട്ടറിക്ക് അന്വേഷണ ചുമതല. അതേസമയം പരിപാടിക്ക് അനുമതി നൽകരുതെന്ന് ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചിട്ടും, അത് മറികടന്നാണ് ചെയർമാൻ കെ ചന്ദ്രൻപിള്ള അനുമതി നൽകിയതെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. എന്നാൽ കാര്യകാരണങ്ങൾ നിരത്തി ഉദ്യോഗസ്ഥർ അനുമതി നിഷേധിച്ച പരിപാടിക്കാണ് ചെയർമാനിടപ്പെട്ട് പ്രത്യേക അനുമതി നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button