Uncategorized

ബഹിരാകാശത്തേക്കയച്ചത് 8 വൻപയർ വിത്തുകൾ; നാലാം ദിവസം മുളപൊട്ടി: പരീക്ഷണം വിജയകരമാക്കി ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് വിത്ത് മുളപ്പിക്കുന്ന പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. പിഎസ്എൽവി സി 60 ദൗത്യത്തിനൊപ്പം വിക്ഷേപിച്ച പ്രത്യേക ക്രോപ്സ് പേ ലോഡിലാണ് വൻപയർ വിത്ത് മുളപ്പിച്ചത്. പിഎസ്എൽവി സി 60 പോയം ദൗത്യത്തിൻ്റെ ഭാഗമായിരുന്നു ക്രോപ്സും. വിക്ഷേപണം കഴി‍ഞ്ഞ് നാലാം ദിവസമാണ് മുള പൊട്ടിയത്. എട്ട് വിത്തുകളാണ് ബഹിരാകാശത്തേക്ക് അയച്ചത്.

അഞ്ച് മുതൽ ഏഴ് ദിവസം വരെ നിലനിൽക്കുന്ന രീതിയിലാണ് പരീക്ഷണത്തിൻ്റെ രൂപകൽപ്പന. ചെറു പേടകത്തിനകത്തെ താപനിലയും ഓക്സിജനും കാർബൺ ഡയോക്സൈഡും അടക്കം നിയന്ത്രിക്കാനുള്ള സംവിധാനവും ഇസ്രൊ വികസിപ്പിക്കുകയായിരുന്നു. ഗഗൻയാൻ മുതൽ ഭാരതീയ അന്തരീക്ഷ നിലയം വരെയുള്ള ഭാവി ദൗത്യങ്ങളിലേക്ക് നീങ്ങും മുമ്പുള്ള നിർണായക പരീക്ഷണമായിരുന്നു ഇത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button