Uncategorized
വയനാട് ഡിസിസി ട്രഷറർ ജീവനൊടുക്കിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം; ഐ സി ബാലകൃഷ്ണനെതിരായ ആരോപണങ്ങളും പരിശോധിക്കും
വയനാട്: വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയൻ മകന് വിഷം നൽകി ജീവനൊടുക്കിയ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. ഈ കേസിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിരിക്കുന്നത്. കൽപ്പറ്റ വിജിലൻസാണ് കേസ് അന്വേഷിക്കുക. നിയമന കോഴ വിവാദങ്ങൾ അടക്കം അന്വേഷണപരിധിയിൽ വരും. ഒന്നരകോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യത ഉണ്ടെന്ന് വിജയൻ പറഞ്ഞിരുന്നു. ഇതോടെ കേസിൽ ആരോപണവിധേയനായ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കും കുരുക്ക് മുറുകും. അന്വേഷണം തുടങ്ങിയതായി വിജിലൻസ് ഡിവൈഎസ്പി അറിയിച്ചിട്ടുണ്ട്.