Uncategorized
എസ്ഡിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
പേരാവൂർ: എസ്ഡിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.പേരാവൂർ ആശുപത്രിയോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, ഡോക്ടർമാരുടെ അഭാവം പരിഹരിക്കാൻ കൂടുതൽ ഡോക്ടർമാരെ നിയമിക്കുക, മുഴുദിന അത്യാഹിത വിഭാഗം പുനസ്ഥാപിക്കുക,ഇഴഞ്ഞു നീങ്ങുന്ന പുതിയ ബ്ലോക്കിന്റെ നിർമ്മാണം വേഗത്തിൽ ആക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മാർച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം സജീർ കീച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത് അധ്യക്ഷനായി. കെ പി മുഹമ്മദ്, റിയാസ് പുന്നാട്, റഫീഖ് കാട്ടുമാടം, സി എം നസീർ, മുസ്തഫ പേരാവൂർ തുടങ്ങിയവർ പങ്കെടുത്തു.