Uncategorized
അഞ്ചലിൽ യുവതിയെയും 2 കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസ്: 19 വർഷത്തിന് ശേഷം പ്രതികളെ പിടികൂടി സിബിഐ
കൊല്ലം: കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 18 വർഷത്തിനുശേഷം പിടിയിൽ. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. ഇവരെ കൊച്ചിയിലെ സിജെഎം കോടതിയിൽ ഹാജരാക്കും, അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. ഇന്ത്യൻ ആർമിയിൽ ആയിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോയി. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു. കേസിന്റെ കുറ്റപത്രം 2012 സിബിഐ സമർപ്പിച്ചതാണ്.