Uncategorized
കലൂരിലെ വിവാദ നൃത്ത പരിപാടി; മൃദംഗ വിഷൻ അനുമതി തേടി സമർപ്പിച്ചത് ഒപ്പില്ലാത്ത അപേക്ഷ
കലൂരിലെ വിവാദ നൃത്ത പരിപാടിക്ക് അനുമതി തേടി മൃദംഗ വിഷൻ കൊച്ചി കോർപ്പറേഷനിൽ നൽകിയ അപേക്ഷയിൽ ഒപ്പ് ഇല്ല. ഒപ്പില്ലാത്ത അപേക്ഷയാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ ലൈസൻസിന് വേണ്ടി പരിഗണിച്ചത്. മൃദംഗ വിഷൻ കൊച്ചി കോർപ്പറേഷനിൽ നൽകിയ അപേക്ഷയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
അപേക്ഷ നൽകിയ തീയതിയും അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടില്ല. അടിസ്ഥാനപരമായ വിവിരങ്ങൾപോലും ഇല്ലാത്ത അപേക്ഷയാണ് കോർപ്പറേഷൻ ലൈസൻസിനായി പരിഗണിച്ചത്. ഇന്ന് കോർപ്പറേഷന്റെ സാമ്പത്തിക സമിതി പ്രശ്‌നം പരിഗണിക്കുന്നുണ്ട്. അപേക്ഷയിൽ വേണ്ട പരിശോധന നടത്താതെ നടപടികൾ സ്വീകരിച്ചതിന് ഹെൽത്ത് ഇൻസ്‌പെക്ടറെ മേയറുടെ നിർദേശ പ്രകാരം സസ്‌പെൻഡ് ചെയ്തിരുന്നു