Uncategorized
കൂട്ടുപാതയിലെ ‘കുപ്പക്കാട് ഇനിയില്ല’; 70849 ടൺ മാലിന്യ സംസ്കരണം അന്തിമ ഘട്ടത്തിലെന്ന് മന്ത്രി എംബി രാജേഷ്
പാലക്കാട് : കൂട്ടുപാതയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ ആരംഭിച്ച ബയോ മൈനിങ് പ്രവൃത്തി നേരിലെത്തി വിലയിരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. പാലക്കാട് കൂട്ടുപാതയിലെ ഈ കേന്ദ്രം കുപ്പക്കാട് എന്നാണ് അറിയപ്പെടുന്നത്. കുപ്പക്കാട് പൂർണമായും മാലിന്യമുക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം പങ്കുവച്ചത്.