Uncategorized

പാൽചുരം റോഡിൽ മന്ത്രി വാഹനത്തിന് സൈഡ് നൽകിയില്ല; താലൂക്ക് സർവേയർക്കും മകനുമെതിരെ കേസ്

വയനാട്: പട്ടിക വർഗ വികസന വകുപ്പ് മന്ത്രിയായ ഒ ആർ കേളുവിൻ്റെ പൈലറ്റ് വാഹനത്തിന് വഴി മാറികൊടുക്കാത്തതിന് താലൂക്ക് സർവേയർക്കും മകനുമെതിരെ കേസ്. കേളകത്തെ താലൂക്ക് സർവേയർ പ്രീത് വർഗീസ്, മകൻ അതുൽ എന്നിവർക്കെതിരെയാണ് കേളകം പൊലീസ് കേസെടുത്തത്.

വ്യാഴാഴ്ച്‌ച രാവിലെ ബോയ്‌സ് ടൗൺ- പാൽചുരം റോഡിലായിരുന്നു സംഭവം. താരതമ്യേന വീതി കുറഞ്ഞ റോഡായ ഇവിടം മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് സൈഡ് കൊടുത്തില്ല എന്നും, വാഹനത്തിന് കടന്നുപോകാനാകാതെ മാർഗ്ഗതടസം സൃഷ്ടിച്ചെന്നും, ഭീഷണിപ്പെടുത്തുയെന്നുമാണ് എഫ്ഐആർ. ഭാരതീയ ന്യായ് സംഹിതയിലെ 126 (2), 285, കേരള പൊലീസ് നിയമത്തിലെ 117(ഇ) എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

കേളകത്തുനിന്ന് വയനാട്ടിലേക്കുള്ള കാർ യാത്രയ്ക്കിടെയാണ് മന്ത്രിയുടെ കാറിന് ഇരുവരും സൈഡ് നൽകാതെ വന്നത്. അതുലായിരുന്നു കാർ ഓടിച്ചിരുന്നത്. വീതികുറഞ്ഞ റോഡായിരുന്നതിനാൽ എതിർദിശയിൽ നിന്ന് വാഹനങ്ങൾ വന്നെന്നും അതിനാലാണ് സൈഡ് നൽകാൻ കഴിയാതെയിരുന്നതുമെന്നുമാണ് പ്രീത് വർഗീസും, മകൻ അതുലും പറയുന്നത്. വാഹനങ്ങൾ കടന്നുപോയ ശേഷം പൈലറ്റ് വാഹനത്തിലെ എസ് ഐ അസഭ്യം പറഞ്ഞതും മകൻ പേടിച്ചുവിറച്ചു. തുടർന്ന് താൻ വണ്ടിയെടുക്കാൻ വേണ്ടിയാണ് കാറിൽ നിന്ന് ഇറങ്ങിയതെന്നും മന്ത്രി ആണ് കാറിൽ ഉണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നുവെന്നും പ്രീത് വർഗീസ് പറയുന്നു. ഹൃദയസംബന്ധമായ അസുഖമുള്ളയാളാണ് പ്രീത്. വീതി കുറഞ്ഞ ചുരം റോഡിൽ ഗതാഗതക്കുരുക്കും പതിവാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button