അടയ്ക്കാത്തോട് സെൻ്റ് ജോസഫ്‌സ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

അടയ്ക്കാത്തോട്: അടയ്ക്കാത്തോട് സെന്റ് ജോസഫ് പള്ളിയിൽ തിരുനാളിന് ഇടവക വികാരി ഫാ.സെബിൻ ഐക്കരത്താഴത്ത് കൊടിയേറ്റി. 10-ാം തിയതി വരെ വൈകുന്നേരം അഞ്ചിന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. ടിനു പ്ലാത്തോട്ടത്തിൽ, ഫാ.ഷിനോ ഇല്ലിക്കൽ, ഫാ. സനോജ് ചിറ്ററക്കൽ, ഫാ.അനീഷ് കാട്ടാത്ത്, ഫാ.സന്തോഷ് ഒറവാറന്തറ, ഫാ.ജിഫിൻ മുട്ടപ്പള്ളിൽ, ഫാ.ജോണി പെരുമാട്ടിക്കുന്നേൽ എന്നിവർ കാർമികത്വം വഹിക്കും.
11ന് വൈകുന്നേരം 4.45ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ.അനീഷ് കൊട്ടുകാപ്പള്ളി, ഫാ.ജോമിഷ് നുറമ്മാക്കൽ, ഫാ.ജോസ് കറുകപ്പറമ്പിൽ എന്നിവർ കാർമികത്വം വ ഹിക്കും. രാത്രി ഏഴിന് തിരുനാൾ പ്രദക്ഷിണം, സമാപനാശീർ വാദം എന്നിവയും 12ന് രാവിലെ ആറിന് വിശുദ്ധ കുർബാന, 10ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, ലദീഞ്ഞ് എന്നിവയും ഫാ.ഏബ്രഹാം നെല്ലിക്കലിൻ്റെ കാർമികത്വത്തിൽ നടക്കും. ഉച്ചയ്ക്ക് 12ന് പ്രദക്ഷിണവും, ദിവ്യകാരുണ്യാശിർ വാദവും, തിരുനാൾ നേർച്ചയും ഉണ്ടായിരിക്കും.