Uncategorized
സിഗ്നലിൽ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് കാർ; കാറിന് മുകളിലൂടെ മറിഞ്ഞ് യാത്രക്കാരൻ, സിസിടിവി ദൃശ്യങ്ങൾ
തൃശൂർ: തൃശൂർ പുതുക്കാട് ട്രാഫിക് സിഗ്നലിൽ വെച്ച് കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് രാവിലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സിഗ്നലിൽ നിർത്താൻ ശ്രമിക്കുകയായിരുന്ന ബൈക്ക് യാത്രികൻ്റെ പിറകിൽ വളരെ വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ കാറിനു മുകളിലൂടെ പിറകിലേക്ക് വീണു. അതിനിടെ അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളിൽ പുറത്തുവന്നു. ബൈക്ക് യാത്രക്കാരനെ കാറിടിക്കുന്നതും കാറിന് മുകളിലൂടെ മറിഞ്ഞുപോവുന്നതും ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റയാളെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.