Uncategorized
കെ.സി.വൈ.എം മാനന്തവാടി രൂപതയ്ക്ക് പുതിയ അമരക്കാർ
മാനന്തവാടി : കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം മാനന്തവാടി രൂപതയ്ക്ക് പുതിയ അമരക്കാർ. രുപത പ്രസിഡൻ്റായി ദ്വാരക ഇടവകാംഗമായ ജോസ്. പി. ജോൺ, ബിൻസി ദമ്പതികളുടെ മകനാണ് ബിബിൻ പിലാപ്പള്ളിൽ , ജനറൽ സെക്രട്ടറിയായി ചുങ്കക്കുന്ന് മേഖലയിലെ വെള്ളൂന്നി പ്രേവിഡൻസ് ഇടവകാംഗമായ കൊച്ചുപുരയ്ക്കൽ വിൽസൻ ,വിൻസി ദമ്പതികളുടെ മകനായ വിമൽ കൊച്ചുപുരയ്ക്കൽ തെരഞ്ഞെടുക്കപ്പെട്ടു. 2025 ജനുവരി 03 ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്ന കെ.സി. വൈ. എം മാനന്തവാടി രൂപത വാർഷിക സെനറ്റ് സമ്മേളനത്തിലാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്.