Uncategorized

ഗുരുവായൂരിൽ നിന്ന് മധുരയിലേക്ക് പോയ ട്രെയിനിൻ്റെ ബോഗികൾ വേർപെട്ടു; സംഭവം ആര്യങ്കാവ് സ്റ്റേഷന് സമീപം, അപായമില്ല

കൊല്ലം: ആര്യങ്കാവിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികളാണ് വേർപ്പെട്ടത്. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികൾ തമ്മിലെ ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഈ സമയത്ത് ട്രെയിനിൻ്റെ എഞ്ചിനോട് ചേർന്ന ഭാഗം കുറച്ച് ദൂരം മുന്നോട്ട് പോയി നിന്നു. പിന്നീട് റെയിൽവെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്നം പരിഹരിച്ചു. അര മണിക്കൂറോളം ഈ ഭാഗത്ത് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button