Uncategorized

‘അന്ന് സ്‌കൂളിലെ ഡ്രമ്മർ, ബാൻഡ് കയ്യിൽ കിട്ടിയാൽ ആര്യക്ക് താളം പിഴക്കില്ല’; കലോത്സവവേദിയിലെ നിറസാന്നിധ്യമായ മേയർ ആര്യാ രാജേന്ദ്രൻ

കോർപ്പറേഷനിലെ കർക്കശക്കാരി മാത്രമല്ല കലോത്സവ വേദികളിലെ നിറസാന്നിധ്യം കൂടിയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. അന്ന് തിരുവനന്തപുരം കാർമൽ ഹൈസ്കൂളിൽ ബാൻഡ് ഡ്രമ്മർ ഇന്ന് അതെ നഗരത്തിലെ മേയറാണ് ആര്യ രാജേന്ദ്രൻ. താളവും ഈണവുമായി ബാന്റും കയ്യിലേന്തി ഒരു സംഘത്തെ നിയന്ത്രിച്ച് തുടങ്ങിയതാണ് ആര്യ.ഇപ്പോൾ കലോത്സവത്തിലെ സംഘാടകസമിതി അംഗം ആണ് ആര്യ എങ്കിലും ബാൻഡ് കയ്യിൽ കിട്ടിയാൽ താളം പിഴക്കില്ല. കാർമൽ സ്കൂളിൽ എട്ടാം ക്ലാസിലാണ് ആദ്യമായി ആര്യ ബാൻഡ് സംഘത്തിൽ എത്തുന്നത്. പിന്നെ അങ്ങോട്ട് എല്ലാവർഷവും കലോത്സവ വേദിയിലെ നിറസാന്നിധ്യമായിരുന്നു മേയർ ആര്യാ രാജേന്ദ്രൻ.

”സ്‌കൂൾ കാലഘട്ടത്തിലേക്ക് വീണ്ടും തിരിച്ചുപോകാൻ എല്ലാവരും ആഗ്രഹിക്കുന്നു. അവസാനമായി 2015ലെ കലോത്സവത്തിൽ ഞാൻ ഒരു വിദ്യാർത്ഥിയായി പങ്കെടുത്തു. പത്ത് വര്ഷം കഴിഞ്ഞ് ഞാൻ കലോത്സവത്തിലെ സംഘാടക സമിതിയിലെ അംഗം ആകുമ്പോൾ അത് അഭിമാനമാണ്”- ആര്യാ രാജേന്ദ്രൻ 24നോട് പറഞ്ഞു. ബാൻഡിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിയായിരുന്നു മേയർ ആര്യാ രാജേന്ദ്രൻ എന്ന് കാർമൽസ്‌കൂളിലെ അധ്യാപകരും പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button