ഇന്ത്യയിൽ ഏറ്റവുമധികം പ്രളയ ഭീഷണി നേരിടുന്ന ഏക സംസ്ഥാനം കേരളം
സംസ്ഥാനത്ത് പ്രളയഭീഷണി വർധിച്ചതായി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻറെ (സിഎംഎഫ്ആർഐ) പുതിയ പഠനം. രാജ്യത്തെ തീരദേശ പ്രദേശങ്ങളുടെ കാലാവസ്ഥാ ദൗർലഭ്യം വിലയിരുത്തുന്ന ഈ പഠനത്തിൽ കേരളം പ്രളയത്തിൻറെ അതീവ ഗുരുതര വിഭാഗത്തിൽപ്പെട്ട ഏക സംസ്ഥാനമാണെന്ന് കണ്ടെത്തിയിരിക്കുന്നു.കേരള തീരത്ത് സമുദ്രനിരപ്പ് ഉയരുന്നത്, തീരത്തിൻറെ ഭൂപ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയാണ് പ്രളയഭീഷണി വർധിക്കാൻ പ്രധാന കാരണങ്ങൾ. എന്നാൽ, ചുഴലിക്കാറ്റ്, ഉഷ്ണതരംഗം എന്നിവയുടെ തീവ്രത കേരളത്തിൽ താരതമ്യേന കുറവാണെന്നും പഠനം വ്യക്തമാക്കുന്നു . സംസ്ഥാനത്ത് തീര പ്രദേശങ്ങളിലുണ്ടായ മാറ്റങ്ങളും സമുദ്രനിരപ്പ് ഉയരുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളും താരതമ്യേന തീവ്രതയിൽ കൂടുതലായിരുന്നു. കാസർഗോഡ്, കണ്ണൂർ, മലപ്പുറം എന്നിവയുൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ കടൽനിരപ്പ് ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. കോഴിക്കോട് ഉയർന്ന തീവ്രത വിഭാഗത്തിലുള്ള ജില്ലയാണ്.