സംസ്ഥാന ലങ്കാഡി ചാമ്പ്യൻഷിപ്പിൽ താരങ്ങളായി പേരാവൂർ സ്വദേശികളായ സഹോദരിമാർ
പേരാവൂർ: സംസ്ഥാന ലങ്കാഡി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠാപുരം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടന്ന ഒന്നാമത് സംസ്ഥാന ലങ്കാഡി ചാമ്പ്യൻഷിപ്പിൽ താരങ്ങൾ ആയി മാറി സഹോദരിമാരായ പേരാവൂർ സ്വദേശിനി നൈനിക സി സതീഷും, നിവേദിത സി സതീഷും.
ജൂനിയർ ഗേൾസ് വിഭാഗത്തിൽ നിവേദിത സ്വർണ്ണ മെഡൽ നേടിയപ്പോൾ സഹോദരി നൈനിക സബ്ബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി. സെൻ്റ് ജോസഫ് ഹൈസ്‌കൂളിൽ 10 ക്ലാസ്സ് വിദ്യാർത്ഥി ആണ് നിവേദിത, സെൻ്റ് ജോൺസ് യു പി സ്കൂളിൽ 6 ക്ലാസ്സ് വിദ്യാർത്ഥിനി ആണ് നൈനിക സ്‌കൂൾ ഗെയിംസ്‌ജില്ല ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പ് കിരീടം നേടിയ ഹാൻഡ്ബോൾ, ബാസ്‌കറ്റ്ബോൾ ടീം അംഗവും ആയിരുന്നു നൈനിക.
ഇരുവരും ചേനംച്ചിറ സതീശൻ ആനന്ദ്,ഇന്ദു സതീശൻ ദമ്പതികളുടെ മക്കൾ ആണ് സാന്ത്വനം സ്പോർട്‌സ് അക്കാദമിയുടെ കീഴിൽ ആണ് പരിശീലനം നടത്തുന്നത്. തങ്കച്ചൻ കോക്കാട്ട് ആണ് പരിശീലകൻ.