Uncategorized

കേരളത്തെ കടത്തിവെട്ടി തെലങ്കാന, ഇത്തവണ മദ്യപിച്ചത് 1700 കോടിക്ക്

ഹൈദരാബാദ്: ക്രിസ്മസ് -പുതുവത്സര സീസണിൽ കേരളത്തെ പിന്നിലാക്കി തെലങ്കാന. കേരളത്തിൽ ഇത്തവണ 700 കോടി കടന്നുള്ള റെക്കോ‌ർഡാണ് ഉണ്ടായത്. എന്നാൽ ഈ റെക്കോർഡിനെ മറികടന്നാണ് ഇപ്പോൾ തെലങ്കാന പുതിയ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. 1700 കോടിയുടെ മദ്യമാണ് തെലങ്കാനയിൽ ക്രിസ്മസ് -പുതുവത്സര സീസണിൽ വിറ്റഴിച്ചത്. ഡിസംബർ 23 മുതൽ 31 വരെയുള്ള കണക്കെടുത്താൽ തെലങ്കാനയിൽ 1,700 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത്. 2023നെ വെച്ച് നോക്കുമ്പോൾ 200 കോടി രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

കണക്ക് ഇങ്ങനെ

ഡിസംബർ 24: 197 കോടി രൂപഡിസംബർ 26: 192 കോടി രൂപഡിസംബർ 27: 187 കോടി രൂപഡിസംബർ 28: 191 കോടി രൂപഡിസംബർ 30: 402 കോടി രൂപഡിസംബർ 31: 282 കോടി രൂപ

അതേ സമയം, കേരളത്തിൽ ക്രിസ്തുമസ് – പുതുവത്സര മദ്യവിൽപ്പനയിൽ കഴിഞ്ഞ വർഷം വിറ്റത് 697.05 കോടിയുടെ മദ്യം ആയിരുന്നെങ്കിൽ ഈ വർഷം വിറ്റത് 712.96 കോടിയുടെ മദ്യമാണ്. ഏറ്റവും കൂടുതൽ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിലാണ്. രണ്ടാമത് തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റ്‌. പുതുവത്സര തലേന്നും റെക്കോഡ് മദ്യ വിൽപനയാണ് നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button