Uncategorized

സംസ്ഥാന സ്കൂൾ കായികമേളയിലെ വിലക്ക്: ‘സർക്കാരുമായി ആലോചിച്ച് പ്രശ്നപരിഹാരം’; മാർ ബേസിൽ സ്കൂൾ മാനേജ്മെന്റ്

തിരുവനന്തപുരം: സ്കൂൾ കായിക മേളയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയ സർക്കാർ ഉത്തരവിൽ പ്രതികരണവുമായി കോതമം​ഗലം മാർ ബേസിൽ സ്കൂൾ മാനേജ്മെന്റ്. സർക്കാരുമായി ആലോചിച്ച് പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് സ്കൂൾ മാനേജർ ജോർജ്ജ് കൂർപ്പിൽ പറഞ്ഞു. അനുകൂല തീരുമാനം സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അർഹതപ്പെട്ട അം​ഗീകാരം കിട്ടാതെ വന്നപ്പോൾ കുട്ടികൾ നടത്തിയ വികാരപ്രകടനം മാത്രമാണിതെന്നുമാണ് സ്കൂൾ മാനേജരുടെ പ്രതികരണം. മാനേജ്മെന്റിനോ സ്കൂളിനോ ഇതിൽ യാതൊരു പങ്കുമില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button