Uncategorized
അടക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം
അടക്കാത്തോട്: അടക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. 10 ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് ജനുവരി 12 ഞായറാഴ്ചയാണ് സമാപനം കുറിക്കുക. പ്രധാന തിരുനാൾ ദിനങ്ങളായ ജനുവരി 11,12 തീയതികളിൽ ആഘോഷമായ തിരുനാൾ കുർബാനയും പ്രദിക്ഷണവും സ്നേഹവിരുന്നും നടത്തപ്പെടും.