വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസ് പക്ഷേ, മുഖംമൂടി ധരിച്ചില്ല; മോഷണം തത്സമയം കണ്ട് വീട്ടുടമ; പിന്നീട് സംഭവിച്ചത്
ഓരോ കുറ്റകൃത്യത്തിലും ഒരു തെളിവ് മറഞ്ഞിരിക്കും എന്ന ചൊല്ല് പലപ്പോഴും എത്ര ശരിയാണെന്ന് പല അനുഭവങ്ങളില്‍ നിന്നും നമ്മുക്ക് പലര്‍ക്കും തോന്നിയിട്ടുണ്ടാകും. അതിനാല്‍ തന്നെ തെളിവ് അനശേഷിപ്പിക്കാതെ മോഷ്ടിക്കാന്‍ കള്ളന്‍മാര്‍ പെടാപ്പാട് പെടുന്നു. കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ കൈയുറ ധരിച്ച് എത്തിയ കള്ളന്മാര്‍ സിസിടിവിയിലേക്ക് നോക്കി നില്‍ക്കുന്നത് കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് ചിരി പൊട്ടി. അതിനേക്കാൾ അവരെ രസിപ്പിച്ചത് മറ്റൊന്നായിരുന്നു. കള്ളന്മാര്‍ വീട്ടിൽ കയറിയത് മുതലുള്ള ഓരോ നീക്കവും വീട്ടുടമ ദുബായിലെ തന്‍റെ ഫ്ലാറ്റിലിരുന്ന് മൊബൈലില്‍ കണ്ട് കൊണ്ടിരിക്കുകയിരുന്നു.
കന്യാകുമാരി ജില്ലയിലെ നാഗർകോവില്‍ കോട്ടാറില്‍ വിദേശത്തുള്ള സലീമിന്‍റെ വീട്ടിലാണ് കള്ളന്മാര്‍ കയറിയത്. കള്ളന്മാര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയപ്പോള്‍ തന്നെ സലീമിന് മൊബൈലില്‍ വിവരം ലഭിച്ചു. അദ്ദേഹം വീട്ടിലെ സിസിടിവിയിലേക്ക് നോക്കിയപ്പോള്‍ രണ്ട് പേര്‍ യാതൊരു കൂസലുമില്ലാതെ വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്ത് കടക്കുന്നു. കൈയില്‍ കൈയുറയൊക്കെ ഉണ്ട്. പക്ഷേ. മുഖം മറച്ചിട്ടില്ല. ഇവര്‍ ഇതിനിടെ പുറത്തെ സിസിടിവി തകര്‍ത്തു. പക്ഷേ അകത്തുമുണ്ടായിരുന്നു സിസിടിവികൾ.