Uncategorized

തട്ടിക്കൂട്ട് സ്റ്റേജ് നിർമിച്ചത് തലേദിവസം രാത്രി; നൃത്തപരിപാടിയിലെ, സുരക്ഷാവീഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ​ഗിന്നസ് റെക്കോർഡിനായി നടത്തിയ മൃദം​ഗനാദം നൃത്ത പരിപാടിയിലെ സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. നൃത്തപരിപാടിക്കുള്ള തട്ടിക്കൂട്ട് സ്റ്റേജ് നിർമിച്ചത് തലേദിവസം രാത്രിയാണെന്ന വിവരം പുറത്തുവരുന്നുണ്ട്. സംഘാടകർ അനുമതിക്കായി കൊച്ചി കോർപറേഷനെ സമീപിച്ചത് തലേദിവസമാണ്. ഹെൽത്ത് ഓഫീസർ അന്ന് തന്നെ സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി.

ഈ സമയം ​ഗ്യാലറിയിൽ സ്റ്റേജ് നിർമിച്ചിരുന്നില്ല. സ്റ്റേഡിയത്തിനുള്ളിൽ ആദ്യം ഉണ്ടായിരുന്നത് ഒരു കാരവനും ആംബുലൻസും മാത്രമായിരുന്നു. കുട്ടികൾ അടക്കം 12000 നർത്തകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചത് 8 കൌണ്ടർ വഴിയാണ്. ഇതിനായി ഉണ്ടായിരുന്നത് എട്ട് കൗണ്ടറുകളിൽ ആയി 8 പേര് മാത്രമാണ്. രണ്ടു മണിക്കൂർ വരെ സമയം കാത്തിരുന്നിട്ടാണ് കുട്ടികൾ സ്റ്റേഡിയത്തിന് ഉള്ളിൽ പ്രവേശനം നേടിയത്.

തിരക്ക് കൂടിയതോടെ പൊലീസ് ഇടപെട്ട് എല്ലാവരെയും പ്രവേശിപ്പിച്ചു. വീടുകളിൽ നിന്നും മേക്കപ്പ് ചെയ്ത് വന്ന കുട്ടികൾക്ക് പലർക്കും നിർജലീകരണവും തലചുറ്റലും ഉണ്ടായി. ബന്ധപ്പെട്ട ഏജൻസികളുടെ അനുമതി വേണമെന്ന് കരാറിൽ വ്യക്തമാക്കിയിരുന്നു എന്നാണ് വിഷയത്തിൽ ജിസിഡിഎയുടെ പ്രതികരണം. എന്നാൽ മൃദംഗവിഷന് അത് ലഭിച്ചു എന്നത് പരിശോധിക്കേണ്ടത് ചുമതലയിൽ ഇല്ലെന്നും ജിസിഡിഎ വ്യക്തമാക്കുന്നു. ആഭ്യന്തര അന്വേഷണo നടത്തേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് വിശാല കൊച്ചി വികസന അതോറിറ്റിയുടെ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button