ചെട്ടിയാം പറമ്പ് ഗവ. യു. പി സ്കൂളിൽ പ്രൊഡക്ഷൻ സെന്ററിന്റെയും, സ്വീഡ് & പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം നടന്നു
കേളകം: ചെട്ടിയാംപറമ്പ് ഗവ. യു.പി സ്കൂളിൽ പ്രൊഡക്ഷൻ സെന്ററിന്റെയും, സ്വീഡ് & പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം “ഊർജ്ജ സംരക്ഷണ പ്രവർത്തനം” എന്ന പേരിൽ നടന്നു. വർധിച്ചുവരുന്ന വൈദ്യുതി ഉപയോഗം കുറക്കാൻ സഹായിക്കുന്ന എൽ ഇ ഡി ബൾബുകൾ ആണ് പ്രൊഡക്ഷൻ സെന്ററിൽ നിർമ്മിക്കുന്നത്. സ്കൂൾ പരിസ്ഥിതി & സ്വീഡ് ക്ലബ്ബിലെ കുട്ടികൾക്കാണ് നിലവിൽ പരിശീലനം നൽകുന്നത്. വരും ദിവസങ്ങളിൽ സ്കൂളിലെ മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കും ബൾബ് നിർമ്മാണ പരിശീലനം നൽകും. സ്വീഡ് & പരിസ്ഥിതി ക്ലബ്ബ് കൺവീനവർ ഷിജിത്ത് മാസ്റ്റർ കുട്ടികൾക്കുള്ള പരിശീലനത്തിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.
‘വൈദ്യുതി ഉപയോഗം കുറക്കാൻ സോളാർ എങ്ങനെ സഹായിക്കും’ എന്ന വിഷയത്തിൽ അമൽ (കേളകം KSEB സോളാർ സർവീസ് എഞ്ചിനീയർ) കുട്ടികൾക്ക് വിശദീകരണം നൽകി.