അനില്‍ അംബാനിയുടെ കമ്പനിയില്‍ കെഎഫ്സി 60കോടി നിക്ഷേപിച്ചു, തിരികെ കിട്ടിയത് 7 കോടി, അഴിമതിയെന്ന് വിഡിസതീശന്‍
തിരുവനന്തപുരം: കെ എഫ് സിക്കെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുങ്ങാൻ പോകുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ 60 കൊടിയുടെ നിക്ഷേപം നടത്തി. 2018 ൽ ബോർഡിൽ പോലും ചർച്ച ചെയ്യാതെ ആയിരുന്നു നടപടി. 2019 ൽ കമ്പനി ലിക്വിഡേറ്റ് ചെയ്തു. പലിശ ഉൾപ്പെടെ കെ എഫ് സിക്ക് കിട്ടേണ്ടിയിരുന്നത് 101 കോടി എന്നാല്‍ കിട്ടിയത് 7 കോടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണ് കെ എഫ് സി. ഈ പണമാണ് അംബാനിക്ക് നൽകിയത്.ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ട്. കൈകൂലി വാങ്ങി സർക്കാരിലെ ഉന്നതരുടെ അനുവാദത്തോടെയാണ് നിക്ഷേപം നടത്തിയത്. കെ എഫ് സിക്ക് ഉദ്ദേശ ലക്ഷ്യം തന്നെ ആട്ടിമറിച്ചാണ് നിക്ഷേപം നടത്തിയത്. കെ എഫ് സിയിലെ ഒരു കൂട്ടം ഉദ്യോഗസ്ഥർ, ഭരണ നേതൃത്തതീന്‍റെ ഒത്താശയോടെ നടത്തിയ തട്ടിപ്പാണിത്.മൂന്ന് വർഷം നിക്ഷേപ വിവരം മറച്ചു വെച്ചു.21-22വാർഷിക റിപ്പോർട്ടിൽ മാത്രമാണ് റിലേയൻസ് കമ്പനിയിൽ നിക്ഷേപിച്ച കാര്യം ആദ്യമായി പുറത്തു വിടുന്നത്.അതിനു മുമ്പുള്ള രണ്ടു വർഷം, പേരു മറച്ചു വെച്ച് അവ്യക്തമായ വിവരങ്ങളാണ് വാർഷിക റിപ്പോർട്ടിൽ കൊടുത്തത്.ഇടപാടിന് പിന്നിൽ കോടികളുടെ കമ്മീഷനുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു