Uncategorized
കൊട്ടിയൂർ വനാതിർത്തിയിൽ നിന്നും 60 ലിറ്റർ വാഷ് പിടികൂടി പേരാവൂർ എക്സൈസ്
പേരാവൂർ:ക്രിസ്‌മസ് – ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സസ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി കൊട്ടിയൂർ വനാതിർത്തി ഭാഗത്ത് പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ 60 ലിറ്റർ വാഷ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പൊട്ടൻതോട് സ്വദേശി ബിജു ജോസഫ് എന്നയാൾക്കെതിരെ അബ്‌കാരി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു. മുൻപും അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് പ്രതി. പരിശോധനയ്ക്കിടെ രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണം ശക്തമാക്കി.
പേരാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി .ടി യേശുദാസിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ അബ്ദുൾ നിസാർ ഒ, സജീവൻ തരിപ്പ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ കെ. കെ ബിജു, ബാബുമോൻ ഫ്രാൻസിസ്, വനിത സിവിൽ എക്സൈസ് ഓഫിസർ ധന്യ ദാമോദരൻ എന്നിവർ പങ്കെടുത്തു.