Uncategorized

പുതുവർഷപ്പുലരിയിൽ ഞെട്ടലോടെ ലഖ്നൗ; അമ്മയെയും 4 സഹോദരിമാരെയും കൊലപ്പെടുത്തി 24 കാരൻ

ലഖ്‌നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ പുതുവർഷ ദിനത്തിൽ അമ്മയെയും 4 സഹോ​ദരിമാരെയും കൊലപ്പെടുത്തി യുവാവ്. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുടുംബ പ്രശ്നങ്ങളത്തുടർന്നാണ് അമ്മയും സഹോദരിയമടക്കം 5 പേരുടെ അരും കൊലയ്ക്ക് ഇയാൾ മുതർന്നതെന്ന് പോലീസ് പറയുന്നു. ആഗ്ര സ്വദേശിയായ അർഷാദ് (24) ആണ് പ്രതി. അർഷാദിൻ്റെ സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) അമ്മയുമാണ് മരിച്ചത്.

ലഖ്‌നൗവിലെ നക ഏരിയയിലെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം നടന്നതെന്ന് സെൻട്രൽ ലഖ്‌നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) രവീണ ത്യാഗി പറഞ്ഞു.

കൊലപാതകത്തെത്തുടർന്ന് അർഷാദിനെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തന്നെ പിടികൂടിയതായി ലോക്കൽ പോലീസ് ഉടൻ തന്നെ ഡിസിപി രവീണ ത്യാഗി പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തെളിവെടുപ്പിനായി ഫോറൻസിക് സംഘത്തെ ക്രൈം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button