Uncategorized
ആംബുലൻസിനു മുന്നിലെ സാഹസിക പ്രകടനം ; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്
വയനാട്: ആംബുലൻസിന് മുന്നിൽ മാർഗ തടസ്സം സൃഷ്ടിച്ചു സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് . ആംബുലൻസിന് തടസം സൃഷ്ടിച്ച സ്കൂട്ടർ കസ്റ്റഡിയിൽ എടുത്തു. സ്കൂട്ടർ ഓടിച്ച കോഴിക്കോട് ചെലവൂർ സ്വദേശി അഫ്നസിനോട് ഇന്ന് വൈകിട്ട് ആർ ടി ഓ ക്കു മുമ്പിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. അഫ്നസിന്റെ ലൈസൻസും സ്കൂട്ടറിന്റെ ആർ സി ബുക്കും കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വയനാട്ടിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വന്ന ആംബുലൻസിന് തടസം സൃഷ്ടിക്കുകയായിരുന്നു സ്കൂട്ടർ. അടിവാരം മുതൽ കാരന്തൂർ വരെ 22 കിലോമീറ്റർ ദൂരം ആംബുലൻസിനെ മറികടക്കാൻ അനുവദിക്കാതെ മുന്നിലോടിയെന്ന് പരാാതി ലഭിച്ചു. ഇത് മൂലം ഒരു മണിക്കൂറോളം വൈകിയെന്ന് ആംബുലൻസ് ഡ്രൈവർ ഉനൈസ് പറഞ്ഞു.