Uncategorized

‘സൂരിയുടെ ഹോട്ടല്‍ പൂട്ടിക്കണം’: കളക്ടര്‍ക്ക് പരാതി, ഭക്ഷണം വയ്പ്പ് സെപ്റ്റിക് ടാങ്കിന് അടുത്ത്

മധുരെ: തമിഴ് നടന്‍ സൂരിയുടെ “അമ്മൻ ഉണവകം” റെസ്റ്റോറന്‍റുകള്‍ അദ്ദേഹത്തിന്‍റെ ജന്മനഗരമായ മധുരയിലെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിൽ, മധുര സർക്കാർ രാജാജി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ശാഖ വിവാദത്തില്‍ പെട്ടിരിക്കുകയാണ് ഇപ്പോള്‍. ഇത് അടച്ചു പൂട്ടണം എന്ന് ആവിശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ ഇപ്പോള്‍ മധുര ജില്ല കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. സൂരിയുടെ അമ്മൻ ഉണവകം ഭക്ഷണശാല 2022 മുതൽ മധുര സർക്കാർ രാജാജി ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

ആശുപത്രി പരിസരത്തുള്ള നഴ്‌സസ് ഹോസ്റ്റലിന് വേണ്ടിയുള്ള സെപ്റ്റിക് ടാങ്കിന്റെ സമീപത്തുള്ള പ്രദേശം കൈയ്യേറിയാണ് ഈ ഹോട്ടലിലേക്ക് ഭക്ഷണം ഉണ്ടാക്കുന്നത് എന്നാണ് ആരോപണം. അവിടെ വച്ചാണ് പച്ചക്കറികൾ അരിയുന്നതെന്നും, ഭക്ഷണം തയ്യാറാക്കുന്നതെന്നും, അഭിഭാഷകൻ മുത്തുകുമാർ ജില്ലാ കലക്ടറുടെ ഓഫീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇത് പോലെ തന്നെ, എലി, കരാപ്പാൻ പൂച്ച എന്നിവ കയറിയിറങ്ങുന്ന പ്രദേശത്ത് വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം തയ്യാറാക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകുമെന്നത് പ്രധാന ആശങ്കയാണെന്നും. ഇത്തരത്തില്‍ ഉണ്ടാക്കുന്ന ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം ആശുപത്രിയില്‍ അടക്കം വരുന്ന ഗർഭിണികൾക്കും, കുട്ടികൾക്കും, പൊതുജനങ്ങൾക്കും വിതരണം ചെയ്യുന്നതിനാല്‍ ഈ ഹോട്ടല്‍ പൂട്ടണം എന്നാണ് പരാതിയില്‍ പറയുന്നത്.

അഭിഭാഷകൻ മുത്തുകുമാറിന്റെ ഈ പരാതിക്കെതിരെ അമ്മൻ ഉണവകത്തിന്റെ പ്രതിനിധികൾ രംഗത്ത് എത്തിയിട്ടുണ്ട്. തീര്‍ത്തും മുന്‍ധാരണയോടെയും, ചില വ്യക്തികളുടെയും പ്രേരണയുടെ അടിസ്ഥാനത്തിലുമാണ് ഈ പരാതി എന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. അതേസമയം ജില്ല ഭരണകൂടം അത് അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കാത്ത പക്ഷം ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് അഭിഭാഷകൻ മുത്തുകുമാർ പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button