Uncategorized
അടക്കാത്തോട്; നവജീവൻ അയൽക്കൂട്ടത്തിന്റെ രണ്ടാം വാർഷിക ആഘോഷവും പുതുവത്സര ആഘോഷവും കുടുംബ സംഗമവും നടത്തി
അടക്കത്തോട്: രണ്ടു വർഷമായി പ്രവർത്തിക്കുന്ന നവജീവൻ അയൽക്കൂട്ടത്തിന്റെ രണ്ടാം വാർഷിക ആഘോഷവും പുതുവത്സര ആഘോഷവും കുടുംബ സംഗമവും നടത്തി. പ്രസിഡന്റ് പുതുവേലിൽ സെബാസ്റ്റ്യന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ട്രഷറർ ജോർജ് വള്ളിയാംതടത്തിൽ സ്വാഗതം പറയുകയും ബ്ലോക്ക് മെമ്പർ മേരിക്കുട്ടി ജോൺസൺ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. ചടങ്ങിൽ തോമസ് തിരുമനശേരിയിൽ ആശംസ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറുകയും സെക്രട്ടറി സജി ജോസഫ് നന്ദി പറഞ്ഞു. സ്നേഹ വിരുന്നോട് കൂടി ചടങ്ങ് സമാപിച്ചു.