Uncategorized

കട്ടപ്പനയിലെ സാബു തോമസിന്റെ അമ്മ ത്രേസ്യാമ്മ അന്തരിച്ചു; വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മരണം

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിന്റെ അമ്മ ത്രേസ്യാമ്മ തോമസ് (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഏറെ നാളായി കിടപ്പിൽ ആയിരുന്നു ത്രേസ്യാമ്മ. ഇന്ന് വൈകിട്ട് നാലു മണിക്ക് കട്ടപ്പന സെന്റ് ജോർജ് പള്ളിയിൽ ആണ് സംസ്കാരം നടക്കുക. അമ്മയുടെയും ഭാര്യയുടെയും ചികിത്സ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു സാബു പണത്തിന് വേണ്ടി ബാങ്കിനെ സമീപിച്ചത്. അമ്മയെും അച്ഛനെയും വീട്ടിൽ തനിച്ചാക്കിയിട്ടാണ് പലപ്പോഴും ബാങ്കിൽ പണമാവശ്യപ്പെട്ട് പോയിരുന്നതെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ സാബുവിന്റെ ഭാര്യ മേരിക്കുട്ടി വ്യക്തമാക്കിയിരുന്നു. സാബുവിന്റെ അച്ഛനും വാർധക്യ സഹജമായ രോ​ഗങ്ങൾ അനുഭവിക്കുന്നയാളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button