Uncategorized
RCC യിലെ പെൻ ക്യാമറ; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി മുൻ വാർഡ് കൗൺസിലർ
തിരുവനന്തപുരം RCC മെഡിക്കൽ ലബോറട്ടറിയിലെ വിശ്രമമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി മെഡിക്കൽ കോളജ് മുൻ വാർഡ് കൗൺസിലർ ജിഎസ് ശ്രീകുമാർ. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ആരോപണ വിധേയനെ മാറ്റി നിർത്തണമെന്നും പൊലീസ് അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.RCCയിലെ മെഡിക്കൽ ലബോറട്ടറി വിഭാഗത്തിലെ വനിതാ ജീവനക്കാരുടെ വിശ്രമ മുറിയിലാണ് ലാബ് ടെക്‌നീഷ്യനായ സൂപ്പർവൈസർ പെൻ ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങളും സംഭാഷങ്ങളും ചോർത്തിയത്. ഈ വിഭാഗത്തിന്റെ മേൽനോട്ടചുമതലയുള്ള രാജേഷ് കെ ആറിനെതിരെ ഈ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒൻപത് വനിതാ ജീവനക്കാരാണ് ഡയറക്ടർക്കും ആഭ്യന്തര പരാതി പരിഹാര സെല്ലിനും പരാതി നൽകിയത്. എന്നാൽ ഗുരുതര സ്വഭാവമുള്ള പരാതിയിൽ ആശുപത്രി അധികൃതർ മൂന്നുമാസം കുറ്റം മൂടിവച്ചു.