ഇപിയുടെ ആത്മകഥ ചോർച്ച: പുതിയ പരാതിവേണ്ട, നിലവിലെ പരാതിയിൽ കേസെടുക്കാന്‍ എഡിജിപിയുടെ നിര്‍ദേശം
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍റെ ആത്മകഥ ചോർച്ചയില്‍ കേസെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള ADGP യുടെ നിർദ്ദേശം.കോട്ടയം Sp ക്കാണ് നിർദ്ദേശം നൽകിയത്.പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.പുതിയ പരാതിവേണ്ടെന്നും നിലവിലെ പരാതിയിൽ കേസെടുക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.DC ബുക്സിൽ നിന്നും ആത്മകഥ ചോർന്നുവെനായിരുന്നു കണ്ടത്തൽ.പ്രസിദ്ധീകരണ വിഭാഗം മേധാവി ശ്രീകുമാർ ചോർത്തിയെന്നായിയുന്നു കോട്ടയം Sp യുടെ കണ്ടെത്തൽ.വഞ്ചനാകുറ്റത്തിന് ശ്രീകുമാറിനെതിരെ കേസെടുക്കും.
വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ഇപിയുടെ ആത്മകഥ മാധ്യമങ്ങളിലൂടെ പുരത്ത് വന്നത് വൻ വിവാദമായിരുന്നു.ഇത് തന്‍റെ ആത്മകഥയല്ലെന്ന് ഇപി പരസ്യ നിലപാടെടുത്തതോടെ വിവാദം മുറുകി. ഇപിയുടെ പരാതിയിൽ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന കണ്ടെത്തൽ. പക്ഷെ ഇപിയുടെ ആത്മക്ഥാ ഭാഗം ഇപി അറിയാതെ എങ്ങിനെ ഡിസിയിൽ എത്തി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.ഡിസിയിലെ പ്രസിദ്ധികരണ വിഭാഗം മേധാവി എവി ശ്രീകുമാര് ആത്മകഥ ചോര്‍ത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഗൂഡാലോചനയുണ്ടെന്നാണ് തുടക്കം മുതൽ ഇപി ജയരാജൻറെ വാദം.