Uncategorized
മൻമോഹൻ സിംഗിന് ഭാരതരത്ന നൽകണം, പ്രമേയം പാസ്സാക്കി തെലങ്കാന നിയമസഭ, എതിർത്ത് ബിജെപി
ഹൈദരാബാദ്: അന്തരിച്ച മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന് ഭാരത് രത്ന നൽകാൻ പ്രമേയം പാസ്സാക്കി തെലങ്കാന നിയമസഭ. തെലങ്കാന സംസ്ഥാനരൂപീകരണസമയത്ത് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന് ആദരമർപ്പിക്കാൻ ഇന്ന് ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രമേയമവതരിപ്പിച്ചത്. പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാർട്ടിയായ ഭാരത് രാഷ്ട്രസമിതിയും അനുകൂലിച്ചു. ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിന്‍റെ പ്രധാനശിൽപിയായ മൻമോഹൻ സിംഗിന് ആദരമർപ്പിക്കാൻ നിയമസഭാ മന്ദിരത്തിന്‍റെ വളപ്പിൽ അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിക്കുമെന്നും തെലങ്കാന സർക്കാർ വ്യക്തമാക്കി.
എന്നാൽ പ്രമേയത്തെ ബിജെപി എതിർത്തു. തെലുഗു മണ്ണിന്‍റെ മകനായ മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്‍റെ പ്രതിമയാണ് സർക്കാർ ആദ്യം സ്ഥാപിക്കേണ്ടത് എന്ന് ബിജെപി എംഎൽഎ ആളേരു മഹേശ്വർ റെഡ്ഡി ആവശ്യപ്പെട്ടു.