Uncategorized
പാലക്കാട് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു; വയോധികന് ദാരുണാന്ത്യം, ഭാര്യയ്ക്ക് ഗുരുതര പരിക്ക്
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സ്കൂട്ടര്‍ യാത്രക്കാരനായ പാമ്പാടി സ്വദേശി രാമനാണ് മരിച്ചത്. രാമന്റെ ഭാര്യ സരോജിനിയ്ക്കും അപകടത്തിൽ പരിക്കേറ്റു. സരോജിനിയെ ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമനും ഭാര്യ സരോജിനിയും സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.