Uncategorized

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ മേൽശാന്തി അരുൺ കുമാർ ശ്രീകോവിൽ നടതുറന്ന് മകരവിളക്ക് മഹോത്സവ കാലത്തിന് തുടക്കം കുറിക്കും. ഉച്ചയോടെ പമ്പയിൽ നിന്ന് തീർഥാടകരെ കടത്തിവിടും. ആഴിയിൽ അഗ്നി പകരുന്നതോടെ ഭക്തർക്ക് പതിനെട്ടാം പടി ചവിട്ടാം. ജനുവരി പതിനാലിനാണ് മകരവിളക്ക്. നാൽപ്പത്തി ഒന്ന് ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് വ്യാഴാഴ്ചയാണ് ശബരിമല നട അടച്ചത്.

കാര്യമായ പരാതികളും പ്രശ്‌നങ്ങളുമില്ലാതെ ശബരിമലയില്‍ മണ്ഡലകാല സീസണ്‍ പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടും കാര്യമായ പരാതികള്‍ ഉയര്‍ന്നിട്ടില്ല.

മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ചു വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഏർപ്പെടുത്തുന്നത്. മകരവിളക്ക് മഹോത്സവ ദിനങ്ങളിൽ അടിയന്തിരഘട്ടങ്ങൾ നേരിടുന്നതിനുവേണ്ടി മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഒരു റിസർവ്വ് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button