Uncategorized
മൻമോഹൻസിങ്ങിന്റെ വിയോഗം; കൊച്ചിയിൽ ഇത്തവണ പപ്പാഞ്ഞി കത്തിക്കൽ ഇല്ല
ഫോർട്ട്കൊച്ചി പരേഡ് ഗ്രൗഡിൽ ഇത്തവണ പപ്പാഞ്ഞി കത്തിക്കൽ ഇല്ല. കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ വിയോഗത്തിൽ 7 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കാർണിവൽ റാലി ഉൾപ്പടെയുള്ള പരിപാടികളും ഇത്തവണ ഉണ്ടാകില്ല. ഫോർട്ട്കൊച്ചി ഡെപ്യൂട്ടി കളക്ടർ കെ മീര IAS ആണ് ഇക്കാര്യം വാർത്ത കുറിപ്പിലൂടെ അറിയിച്ചത്. പരേഡ് ഗ്രൗണ്ടിൽ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിലും വെളിഗ്രൗണ്ടിൽ ഗാലാ ഡിയയുടെ നേതൃത്വത്തിലുമായിരുന്നു പപ്പാഞ്ഞികൾ സ്ഥാപിച്ചിരുന്നത്.