Uncategorized

ഒരു രക്ഷയുമില്ല! തലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞ്, നൂറ്റാണ്ടിലെ അതിശക്ത മഴ; താപനില 11.8 ഡിഗ്രി, ഓറഞ്ച് അലർട്ട്

ദില്ലി: കനത്ത് മൂടൽ മഞ്ഞിനെ തുടർന്ന് ദില്ലിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11.8 ഡിഗ്രി സെൽഷ്യസാണ് ദില്ലിയിൽ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. അടുത്ത 2 ദിവസങ്ങളിൽ ദില്ലിയിൽ നേരിയ മഴയ്ക്കും സാധ്യതയെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ദില്ലിയിലെ വായുഗുണനിലവാരം മെച്ചപ്പെട്ടു എന്നതാണ് ഏക ആശ്വാസം. 152 ആണ് വായുഗുണനിലവാര സൂചികയിൽ ദില്ലിയിൽ ഇന്നലെ രേഖപ്പെടുത്തിയ ശരാശരി.

കനത്ത മഞ്ഞവീഴ്ചയും മഴയും മൂലം ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയുടെ അയൽ സംസ്ഥാനങ്ങളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മഴ മുന്നറിയിപ്പുണ്ട്.

അതേസമയം ദില്ലിയിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് റെക്കോഡ് മഴയാണ്. 24 മണിക്കൂറിനിടെ പെയ്തത് 101 വർഷത്തിനിടയിലെ ഏറ്റവും ശകതമായ മഴയാണെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയത്. സാധാരണ ഡിസംബറിൽ ലഭിക്കുന്ന മഴയുടെ 5 ഇരട്ടിയാണ് ഇപ്പോൾ ലഭിച്ചതെന്നും കാലാവസ്ഥ കേന്ദ്രം വിവരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button