Uncategorized
തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍. കഴക്കൂട്ടത്ത് ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ കര്‍ണാടക സ്വദേശിനിയുടെ കുഞ്ഞാണ് മരിച്ചത്. യുവതിയെ താമസസ്ഥലത്ത് പ്രസവിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതയായ ഇവര്‍ അടുത്തിടെയാണ് കഴക്കൂട്ടത്ത് ജോലിക്കെത്തിയത്. സുഖമില്ലാത്തതിനാല്‍ ഇന്നലെ ജോലിക്ക് നില്‍ക്കാതെ മടങ്ങിയിരുന്നു.
സഹപ്രവര്‍ത്തകര്‍ റൂമിലെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ യുവതിയെ കണ്ടത്. അമ്മയേയും കുഞ്ഞിനേയും എസ്ഒടി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന്കഴക്കൂട്ടം പൊലീസ് കേസെടുത്തു.